പ്രകാശൻ കിഴുത്തള്ളിയുടെ ദീപ്തപ്രകാശം കവിതാ സമാഹാരം പ്രകാശനം ചെയ്തു


കണ്ണൂർ :അന്തരിച്ച നാടക കലാകാരനും കവിയുമായ പ്രകാശൻ കിഴു ത്തള്ളി രചിച്ച ദീപ്തപ്രകാശമെന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സൃഷ്ടിപഥം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിലാണ് പ്രകാശ പരിപാടി നടത്തിയത്. എഴുത്തുകാരൻ ലതീഷ് കീഴല്ലൂർ സിനിമാസീരിയൽ നടൻ ചന്ദ്രമോഹനും പ്രകാശൻ കിഴുത്തള്ളിയുടെ സഹധർമ്മിണിയും നാടക- ചലച്ചിത്ര നടിയുമായ കണ്ണൂർ ശ്രീലതയ്ക്കും നൽകിയാണ് പുസ്തക പ്രകാശനം നടത്തിയത്. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ കിഴക്കേടത്ത്, കെ.പി രാജശേഖരൻ, പ്രേമ ലത പനങ്കാവ്, പീതാംബരൻ കണ്ണോം തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം