മുന്നറിയിപ്പില്ലാതെ ഇൻഡിഗോ റദ്ദാക്കി : പിതാവിൻ്റെ ചിതാഭസ്മവുമായി യുവതി വിമാനതാവളത്തിൽ കുടുങ്ങി






ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ പിതാവിന്റെ ചിതാഭസ്മവുമായി യുവതി ബെം​ഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി. ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി കുടുങ്ങിയത്.നമിത എന്ന യുവതിയാണ് ഇന്‍ഡിഗോയുടെ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുട‍ർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലെ ഡെറാഡൂണിലെത്തി അവിടെ നിന്ന് നാളെ ഹരിദ്വാറിലേക്ക് പോയി അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യേണ്ടതായിരുന്നുവെന്നും നമിത പറഞ്ഞു.ഇൻഡിഗോ മുന്നറിയിപ്പ് നൽകാതെ വിമാനം റദ്ദാക്കിയെന്നും ഇപ്പോൾ അവർ പറയുന്നത് ഇന്നത്തേക്ക് വിമാനങ്ങളൊന്നുമില്ലെന്നും മറ്റ് എയർലൈനുകളിൽ നിന്ന് വിമാനം ബുക്ക് ചെയ്യാൻ നിർദ്ദേശിച്ചുവെന്നും നമിത പറഞ്ഞു


മറ്റ് എയർലൈനുകൾ അവരുടെ വിമാന നിരക്കുകൾ അമിതമായി വർദ്ധിപ്പിച്ചുവെന്നും ഒരാൾക്ക് 60,000 രൂപ വരെ നിരക്ക് ഉയർന്നുവെന്നും അത് എനിക്ക് താങ്ങാനാവില്ലയെന്നും നമിത വ്യക്തമാക്കി. ട്രെയിൻ അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമല്ലെന്നും കുടുംബം ഹരിദ്വാറിൽ നിന്ന് ജോധ്പൂരിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഞങ്ങൾക്ക് ഹരിദ്വാറിൽ എത്താൻ കഴിയില്ലയെന്നും യുവതി വ്യക്തമാക്കി. ഒരു ആഴ്ചയ്ക്ക് ശേഷം ഭാഗികമായ റീഫണ്ട് ലഭിക്കുകയുള്ളു. എത്ര പണം കുറയ്ക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. എന്റെ അച്ഛന്റെ ചിതാഭസ്മം അടിയന്തിരമായി നിമജ്ജനം ചെയ്യേണ്ടതിനാൽ ഹരിദ്വാറിൽ എത്താൻ സഹായിക്കണമെന്നും നമിത സർക്കാരിനോട് അപേക്ഷിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം