കോട്ടൂരിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു




ശ്രീകണ്ഠാപുരം: മലപ്പട്ടം - ശ്രീകണ്ഠാപുരം റോഡിലെ കോട്ടൂർ വളവിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൈസക്കരി സ്വദേശിയും ഐ ച്ചേരിയിൽ താമസക്കാരനുമായ മൊയ്തീനാ (59)ണ് മരിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മൊയ്തീൻ സഞ്ചരിച്ച സ്കൂട്ടിയിൽ മിൽമയുടെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ മൊയ്തീനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി. ലോറി ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം