ഇൻഡിഗോ നശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല: ഇപി ജയരാജൻ




കണ്ണൂര്‍: തനിക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതുകൊണ്ട് വിമാനക്കമ്പനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗംഇ പി ജയരാജന്‍. ഇന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി വലിയ പ്രതിസന്ധിയിലാണ്. അതിനിടയ്ക്ക് അവരുടെ മേല്‍ കല്ലെടുത്തുവെയ്ക്കാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്നത്തെ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുറച്ചുകാലം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. ശേഷം സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ അവിടെ പോകേണ്ടത് ഏറ്റവും ആവശ്യമായിരുന്നു. അന്നാണ് കോഴിക്കോട് നിന്നും ഇന്‍ഡിഗോയില്‍ വീണ്ടുംയാത്ര ചെയ്തത്. പിന്നീട് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ മാത്രമല്ല, ഇവിടെ എയര്‍സര്‍വ്വീസ് നടത്തുന്നതില്‍ വലിയ വീഴ്ചയുണ്ട്. ഇന്‍ഡിഗോ സര്‍വ്വീസുകള്‍ റദ്ദാക്കി എത്ര യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. വിമാനസര്‍വ്വീസുകാര്‍ക്ക് ഇഷ്ടംപോലെ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുന്നത്. അത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.സീസണ്‍ വന്നാല്‍ വന്‍കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. എങ്ങനെയാണ് ഇഷ്ടംപോലെ വിമാനകമ്പനികള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ സാധിക്കുന്നത്. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും വീഴ്ചയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടേത് നല്ല വിമാന സര്‍വ്വീസാണ്. നല്ല നിലയില്‍ സര്‍വ്വീസ് നടത്തണം. ആയിരക്കണക്കിന് ആളുകളുടെ ജോലിയാണ്. പ്രതിഷേധം ഉള്ളതുകൊണ്ട് വിമാന കമ്പിനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം