പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറയിൽ അയ്യപ്പ ഭക്തനെ കാണാതായി
പയ്യന്നൂർ : പയ്യന്നൂർസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറയിൽ കുളിക്കുന്നതിനിടെ അയ്യപ്പ ഭക്തനെ കാണാതായി. ചീമേനി സ്വദേശിയായ മധ്യവയസ്കനെയാണ് കാണാതായത്. കോറോം പരവന്തട്ട സ്വദേശിനിയായ ഭാര്യ നോക്കി നിൽക്കെയാണ് ചിറയിൽമുങ്ങി താണു പോയത്. വ്യാഴാഴ്ച വൈകുന്നേരം 4.50 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും പയ്യന്നൂർപോലീസും സ്‌കൂബ ടീമും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചിറയിൽ തിരച്ചിൽ നടത്തി.

Comments
Post a Comment