അയ്യൻകുന്നിനെ വിറപ്പിച്ച് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി : നാല് വാർഡുകളിൽ ജാഗ്രതാ നിർദ്ദേശം

 ​​


ഇരിട്ടി : 'അ​​യ്യ​​ൻ​​കു​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ഭീതി പടർത്തിയ കാട്ടു കൊമ്പനെ തുരത്തൽ നടപടി തിങ്കളാഴ്ച്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുനരാരംഭിച്ചു.

ഞായറാഴ്ച്ച പു​​ല​​ർ​​ച്ചെ മു​​ത​​ലാ​​ണ് കാട്ടാനയുടെ വിളയാട്ടം തുടങ്ങിയത്. പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ അ​​ങ്ങാ​​ടി​​ക്ക​​ട​​വ് സ്കൂ​​ളി​​ന് സ​​മീ​​പം ക​​ണ്ട കൊ​​മ്പ​​ൻ പി​​ന്നീ​​ട് വ​​ലി​​യ​​പ​​റ​​മ്പി​​ൻ​​ക​​രി ആ​​ശാ​​ൻ കു​​ന്നി​​ലെ റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ നി​​ല​​യു​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വ​​നം വ​​കു​​പ്പ്, ആ​​ർ​​ആ​​ർ​​ടി, പോ​​ലീ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി ആ​​ന​​യെ നി​​രീ​​ക്ഷി​​ച്ചു. പാ​​റ​​യ്ക്കാ​​മ​​ല മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് എ​​ത്തി​​യ കൊ​​മ്പ​​നാ​​ണ് രാ​​ത്രി വൈ​​കി​​യും തി​​രി​​കെ പോ​​കാ​​തെ മേ​​ഖ​​ല​​യി​​ൽ പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തിയത്.


പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വീ​​ടി​​നു വെ​​ളി​​യി​​ൽ ഇ​​റ​​ങ്ങ​​രു​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കിയിട്ടുണ്ട്. അയ്യൻകുന്ന് മേ​​ഖ​​ല​​യി​​ൽ ഉ​​ച്ച​​ഭാ​​ഷി​​ണി​​യി​​ലൂ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ആ​​ന ക​​ട​​ന്നു​​പോ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ പോ​​ലീ​​സും വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും കാ​​വ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി.

ഞായറാഴ്ച്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന​​ര​​യോ​​ടെ ആ​​ശാ​​ൻകു​​ന്നി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ച ആ​​ന​​യെ വ​​നം ആ​​ർ​​ആ​​ർ​​ടി സം​​യു​​ക്ത ടീം ​​തു​​ര​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ തുടങ്ങിയിരുന്നു . ജ​​ന​​വാ​​സ മേ​​ഖ​​ല​​യാ​​യ ഇ​​വി​​ടം വ​​ന​​ത്തി​​നോ​​ട് ചേ​​ർ​​ന്ന പ്ര​​ദേ​​ശം ആ​​യ​​തു​​കൊ​​ണ്ട് ഇ​​തു​​വ​​ഴി വ​​ന​​ത്തി​​ലേ​​ക്കു ക​​ട​​ത്തി​​വി​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഈ​​ന്തും​​ക​​രി അ​​ടി​​വാ​​ര​​ത്തി​​നു സ​​മീ​​പം റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കാ​​തെ ആ​​ന അ​​ക്ര​​മാ​​സ​​ക്ത​​മാ​​കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വി​​ടെയുള്ള ര​​ണ്ടു വീ​​ടു​​ക​​ളു​​ടെ ഷെ​​ഡും ഒ​​രു മെ​​ഷീ​​ൻ പു​​ര​​യും ആ​​ന ത​​ക​​ർ​​ത്തു. കു​​രി​​ശും​​മൂ​​ട്ടി​​ൽ ചാ​​ക്കോ, പു​​ത്ത​​ൻ പു​​ര​​യ്‌​​ക്ക​​ൽ റോ​​യി എ​​ന്നി​​വ​​രു​​ടെ വീ​​ടി​​ന്‍റെ ഷെ​​ഡു​​ക​​ളും വ​​ട്ടു​​കു​​ളം ബി​​ജോ​​യി​​യു​​ടെ മെ​​ഷീ​​ൻ പു​​ര​​യു​​മാ​​ണ് ത​​ക​​ർ​​ത്ത​​ത്.

​അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ ആ​​ന​​യെ രാ​​ത്രി വൈ​​കി തു​​ര​​ത്തു​​ക പ്ര​​യാ​​സ​​മാ​​യ​​തി​​നാ​​ൽ ഞായറാഴ്ച്ച വൈകിട്ട് ആറരയോടെ അ​​ധി​​കൃ​​ത​​ർ തു​​ര​​ത്ത​​ൽ ശ്രമം നി​​ർ​​ത്തു​​കയാ​​യി​​രു​​ന്നു. വെ​​ളി​​ച്ച​​ക്കു​​റ​​വും പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത കു​​ന്നി​​ൻ പ്ര​​ദേ​​ശ​​വും തു​​ര​​ത്ത​​ലി​​നു ത​​ട​​സ​​മാ​​യി.

പ്രദേശവാസികൾവെ​​ളി​​യി​​ൽ ഇ​​റ​​ങ്ങി ശ​​ബ്ദ​​വ​​ച്ച​​തും കൂ​​ട്ടം കൂ​​ടി നി​​ന്ന​​തും പ​​ല​​പ്പോ​​ഴും അ​​ധി​​കൃ​​ത​​ർ​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളിയായിരുന്നു. ര​​ണ്ട് ത​​വ​​ണ റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കാ​​ൻ വ​​ന്ന ആ​​ന തി​​രി​​കെ പോ​​യ​​ത് ജ​​ന​​ങ്ങ​​ൾ കൂ​​ട്ട​​മാ​​യി നി​​ന്ന് ശ​​ബ്ദം ഉ​​ണ്ടാ​​ക്കി​​യ​​തു​​കൊ​​ണ്ടാ​​ണെ​​ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയെ വനത്തിലേക്ക് തുരത്തുന്നതിൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ ആറു മണി മുതൽ വൈകിട്ട്ആറ് മണി വരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ആറ്, ഏഴ്, ഒൻപത്, 11 എന്നീ വാർഡുകളിൽ പൊതുജനങ്ങൾ ഒത്തു കൂടുന്നത് നിരോധിച്ച്  ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം