തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ പാർട്ടി വിരുദ്ധ പ്രവർത്തനം :കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

 



 കണ്ണൂര്‍: കണ്ണൂരില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നടപടി '

ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ കെ. ആര്‍ഈ അബ്ദുള്‍ ഖാദര്‍, കല്യാശേരി ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി സതീശന്‍ കടാങ്കോട്, ആന്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് രഘുനാഥ് തളിയില്‍ എന്നിവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിന് എതിരായി പ്രവര്‍ത്തിച്ചതിനാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം