കെ.പി താഹിർ മുസ്ലീം ലീഗ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി

 





കണ്ണൂർ: നീണ്ടചർച്ചകൾക്കൊടുവിൽകണ്ണൂർകോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി വാരം ഡിവിഷനിൽനിന്നുംതിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിറിനെ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചു.കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ വച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായിയാണ് താഹിറിന്റെ പേര് പ്രഖ്യാപിച്ചത്.വാരത്ത് മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥി ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാ ണ് കെ.പി താഹിർ ജയിച്ചു കയറിയത്.കണ്ണൂരിലെ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളാണ് കെ.പി താഹിർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം