ചെറുകുന്ന് സഹകരണാശുപത്രിയിലെ അഴിമതി അന്വേഷിക്കാൻ സഹകരണ മന്ത്രിക്ക് പരാതി നൽകിയതായി എൻ. അജിത്ത് കുമാർ




കണ്ണൂർ :ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് പരാതി നൽകിയതായി മുൻ ചെറുകുന്ന ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറുകുന്ന് സഹകരണ ആശുപത്രി സ്ഥാപക പ്രമോട്ടിംഗ് ഡയറക്ടറുമായ എൻ. അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പത്തുവർഷങ്ങൾക്ക് മുൻപ് ചെറുകുന്നിൽ സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിനായി സ്വദേശത്ത് നിന്നും വിദേശത്തു നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് താനുൾപ്പെടെ പിരിച്ചെടുത്തത് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഒ വി നാരായണൻ പ്രസിഡൻ്റായും കെ. മോഹനൻ സെക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് ആശുപത്രിയെ നയിച്ചത് ആശുപത്രിയാരംഭിച്ച് മാസങ്ങൾക്കകം തന്നെ ഭരണനേതൃത്വത്തിൻ്റെ പിടിപ്പുകേടുകൊണ്ട് പൂട്ടി പോകുന്ന നിലയാണുണ്ടായത്. ഇപ്പോൾ ചെറുകുന്ന് സഹകരണ ആശുപത്രി പൂട്ടി കിടന്നിട്ട് 10 വർഷത്തിൽ ഏറെയായി ആശുപത്രിയുടെ പേരിൽ സ്വരൂപിച്ച ഓഹരികൾ ഇന്നേവരെ ഒരാൾക്കുപോലും തിരിച്ചു കൊടുക്കാൻ സാധിച്ചില്ല ചെറുകുന്ന് പഞ്ചായത്തിലെ പള്ളിക്കര പ്രദേശത്ത് ആശുപത്രിക്കായി വിലക്കെടുത്തിരന്ന സ്ഥലവും കിണറും ആശുപത്രിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുവകകളും വർഷങ്ങൾക്ക് മുൻപ് തന്നെ വിറ്റുപോയിട്ടുണ്ട്. മറ്റു വിലപിടിപ്പുമുള്ള മെഡിക്കൽ ഉപകരണങ്ങൾ പരിയാരം മെഡിക്കൽ കോളേജിന് വിൽപനയായി കൈമാറിയിട്ടുണ്ട്. ഈ വിൽപനയിലുടെ ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലുള്ള 6006 നമ്പർ ആശുപത്രിയുടെ അക്കൗണ്ട് നമ്പറിലേക്ക് ഇന്നേവരെയും ഒരു രൂപ പോലും വന്നുചേർന്നിട്ടില്ല. ഓഡിറ്റിങ് നടക്കുന്ന സമയത്ത് ആശുപത്രി സാധനങ്ങൾ മോഷണം പോയെന്നാണ് ഓഡിറ്ററേ അറിയിച്ചത്. എന്നാൽ ഇതു തെളിയിക്കുന്ന ഒരു പരാതി പോലും പൊലിസ് സ്റ്റേഷനിൽ നൽകിയിട്ടില്ല. ചെറുകുന്ന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി കൈപ്പാട് പ്രദേശങ്ങൾ ലേലം ചെയ്തു കൊടുത്തു കിട്ടുന്ന തുകയായ 50 ലക്ഷം രൂപവർഷങ്ങൾക്ക് മുൻപ് പ്രവർത്തനരഹിതമായ ചെറുകുന്ന് ആശുപത്രിയുടെ 6006 അക്കൗണ്ടിലേക്ക് 29-03-2019 ന് മാറ്റുകയും മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചില സ്വകാര്യ വ്യക്തികൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലുള്ള സഹകരണ ആശുപത്രിയുടെ 6006 അക്കൗണ്ടിൽ നിന്നും ആർക്കൊക്കെയാണ് ഇത്രയും തുക കൈമാറിയെന്നതിൻ്റെ വിശദാംശങ്ങൾ ഒന്നും ബാങ്ക് രേഖകളിൽ കാണാനില്ലെന്നും എൻ. അജിത്ത് കുമാർ ആരോപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം