കലാപമുണ്ടാക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; വനിതാ ലീഗ് നേതാവ് നഫീസത്ത് നാസറിനെതിരെ കേസെടുത്തു

 


ചെറുവത്തൂർ :കലാപമുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ പൊലിസ് കേസെടുത്തു.

 ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഇവർ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂർ മടക്കരയിൽ മുസ്ലിം ലീഗ് – സിപിഐഎം സംഘർഷം നടന്നിരുന്നു.

ഇതിനിടയിൽ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം നഫീസത്ത് നടത്തുകയായിരുന്നു. വാട്സ്ആപ്പ് വഴിയാണ് ഇവർ വർഗീയ കലാപമുണ്ടാക്കാൻ വ്യാജ പ്രചാരണം നടത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം