പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍




കണ്ണൂർ : പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (GPA) ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാത്തത് ആശങ്കാജനകമാണ്. ഈക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, എംഎല്‍എ, എംപിമാർ എന്നിവര്‍ക്ക്  കത്തയച്ചിട്ടുണ്ട്.പാലക്കാട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘം 70 കോടി രൂപയോളം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പ്രവാസി വ്യവസായികളെ പരസ്യമായി ആക്രമിക്കുന്ന ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുമെന്നും, വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം