നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും വീണു പരുക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച മധ്യവയസ്ക്കൻ്റെ സംസ്കാരം ഇന്ന് നടക്കും

 


തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ് ചികിത്സക്കിടെ മരിച്ച മധ്യവയസ്‌ക്കന്റെ സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് വരഡൂൽ പൊതു ശ്മശാനത്തിൽനടക്കും.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും.മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്.ഡിസംബര്‍ 13-ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്.ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോകുകയും ചെയ്തു.അവിടെചികില്‍സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ 11.30 നായിരുന്നു അന്ത്യം.പരേതനായ കോരന്‍-ഭാര്‍ഗ്ഗവി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ബിന്ദു (പാപ്പിനിശ്ശേരി), ബിജു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം