എസ് .ജയശങ്കർ വിടവാങ്ങി.



കണ്ണൂർ :കേരള പത്രപ്രവർത്തകയൂണിയൻ (KUWJ ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കർ (75) നിര്യാതനായി.കേരളകൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു.കേരളകൗമുദി പത്രാധിസമതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ്.1998 - 99 , 2001-2003, 2003-2005  കാലയളവിലാണ്  അദ്ദേഹം യൂനിയൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. .തിരുവനന്തപുരം ജഗതി ജംഗ്ഷനിൽ നിന്നും അനന്തപുരി ഓഡിറ്റോറിയത്തിലേക്കു പോവുമ്പോഴുള്ള  വളവിൽ വലതുവശത്താണ് വീട്. അവിവാഹിതനായഅദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം.  മുൻ തിരുവനന്തപുരം മേയർ സത്യകാമൻ നായരുടെ മകനാണ്.  സംസ്കാരം വെള്ളിയാഴ്ച്ച വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തി'എസ് ജയശങ്കറിൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനകമ്മറ്റി അനുശോചിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം