സോഷ്യൽ മീഡിയ വഴി ഹണിട്രാപ്പ് : ചക്കരക്കൽ സ്വദേശിയായ മധ്യവയസ്ക്കനിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചത് 10 ലക്ഷം , പൊലിസിൻ്റെ തന്ത്രപരമായ നീക്കം പ്രതികളെ വലയിലാക്കി
കണ്ണൂർ : സോഷ്യൽ മീഡിയ ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ കണ്ണൂർ ചക്കരക്കൽ മാച്ചേരി സ്വദേശിയായ മധ്യവയ്‌സകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശികളായ 17 വയസുകാരി ഉൾപ്പെടെ
നാലംഗ സംഘം അറസ്റ്റിൽ. ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, രണ്ടാം പ്രതി കാ ഞ്ഞങ്ങാട് കുശാൽ നഗർ സ ദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദ് (28), കാസർഗോഡ് ചെർക്കള സ്വദേശികളായ കെ കെ അബ്ദുൾ കലാം(57), മൈ മൂന(51) എന്നിവരെയാണ് ച ക്കരക്കൽ പൊലിസ് അറസ്റ്റുചെയ്തത്. പൊലിസ് പിടിയിലായവർ ബന്ധുക്കളാണ്.
പ്രതി മൈമുനയുമായി സോഷ്യൽ മീഡിയചാ റ്റിംഗ് വഴി പരിചയപ്പെട്ട പരാതിക്കാരനായ മധ്യവയസ്ക്കനെ കാഞ്ഞങ്ങാടുള്ള വീട്ടിൽ എത്തിച്ച ശേഷം ഭീ ഷണിപ്പെടുത്തി നഗ്‌നനാക്കി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ പണം കൊടുക്കാൻ തയ്യാറായില്ല. തൻ്റെടുക്കൽ പത്തുലക്ഷം നൽകാനില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.
പണം ഇല്ലെങ്കിൽ സ്വർണം ആവശ്യപ്പെട്ട പ്രതികൾ പരാ തിക്കാരനെ നിരന്തരംഭീഷ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങൾ പറഞ്ഞ തീയ്യതിക്ക്പണം നൽകിയില്ലെങ്കിൽ മധ്യവയസ്ക്കൻ്റെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ചെമ്പിലോടുള്ള പരാ തിക്കാരൻ്റെ ബന്ധുവീട്ടിലെത്തി ഈ കാര്യം പറഞ്ഞ് പണം കൈവശപ്പെടുത്താനും ശ്രമിച്ചു. ഇതേ തുടർന്നാണ് ഇയാൾപൊലി സിൽ ഇവർക്കെതിരെ ചക്കരക്കൽ പൊലി സിൽ പരാതി നൽകിയത്. 17 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസിൽ കുടുക്കുമെന്നായിരു ന്നു പ്രതികളുടെ ഭീഷണി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലിസ് തന്ത്രപരമായി ഇടപ്പെട്ട് പ്രതികളെ പണം നൽകാമെന്ന് പരാതിക്കാരനെ കൊണ്ടു ഫോൺ ചെയ്തു വിളിച്ചുചക്കരക്കല്ലിൽ വരുത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
ചക്കരക്കൽ സ്റ്റേഷനിലെഎസ് ഐ മാരായ അംബുജാക്ഷൻ, രഞ്ജിത്ത്, പ്രേമരാജൻ എ.എസ്.ഐ. സ്നേഹേഷ് സിവിൽ പോലീസ് ഓഫീസർമാരായ എ. ഷിജിൻ, നിസാർ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പൊലിസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ നേരത്തെയും സമാനമായ കേസുകളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു.

Comments
Post a Comment