പാനൂരിൽ 12 വയസുകാരിയെ പീഡിപ്പിച്ച 17 വയസുകാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു




തലശേരി : പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരനെതിരെ പാനൂർ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.കഴിഞ്ഞ ഡിസംബർ 29-ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് പാനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ വിവരം ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പൊലീസ് അറിയിച്ചു. ചെറിയ കുട്ടികൾ നവമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം