അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്രഷറിന് 15,000 രൂപ പിഴ ചുമത്തി

 


'


കുറുമാത്തൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കൂനത്ത് പ്രവർത്തിച്ചു വരുന്ന ആയിഷ സ്റ്റോൺ ക്രഷറിന് 15000 രൂപ പിഴ ചുമത്തി. ക്രഷറിലെ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന അടുക്കളയിൽ നിന്നും മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ക്രഷറിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ തള്ളിയ നിലയിലും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ക്രഷറിന് 15000 രൂപ പിഴ ചുമത്തുകയും ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം