അഞ്ച് മാസം മുൻപ് 15 വയസുകാരി ജീവനൊടുക്കിയ സംഭവം: പോക്സോ കേസിൽ യുവാവ് റിമാൻഡിൽ





പേരാവൂർ: അഞ്ച് മാസംമുൻപ് 15 വയസുകാരി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെ പോക്‌സോ വകുപ്പ് ചുമത്തി പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കാടുവെട്ടി ത്തെളിക്കൽ ജോലി ചെയ്യുന്ന പേരാവൂർ മുരിങ്ങോടിയിലെ കളിക്കുടുമ്പിൽ വിഷ്‌ണുവിനെ (24) യാണ് സി.ഐ: എം.പി വിനീഷ്‌കുമാ റിൻ്റെ നേത്യത്വത്തിൽ നട ത്തിയ സമർത്ഥമായ അന്വേഷണത്തിൽ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച്

തീകൊളുത്തി ആത്മഹത്യ ചെയ്‌തത്‌ പീഡനത്തെത്തു ടർന്നാണെന്നാണ് പൊലീ സിൻ്റെ കണ്ടെത്തൽ. അന്ന് പെൺകുട്ടി ജീവനൊടുക്കിയ തിന്റെ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റുമോർട്ടം

റിപ്പോർട്ടിലും ചില സംശയ ങ്ങൾ ഉയർന്നിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. അടുത്തിടെ ചുമതലയേറ്റ സി.ഐ: എം.പി വിനീഷ്കുമാർ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സംസാരിച്ചതോടെയാണ് പീഡനം സംബന്ധിച്ച് സൂചന ലഭിച്ചത്. പെൺകുട്ടി ഉപയോ ഗിച്ചിരുന്ന ഫോൺ പരിശോധി ച്ചപ്പോൾ യുവാവ് സ്ഥിരമായി വിളിക്കുകയും വാട്സ്ആപ്പ് സന്ദേശം അയ ക്കുകയും ചെയ്‌തതായി മനസി ലായി. കസ്റ്റഡിയിലെടുത്ത് വിഷ്ണു‌വിനെ ചോദ്യംചെയ്ത തോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ യുവാവിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം