മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു




തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു.തളിപ്പറമ്പ് റമീസ് റസിഡന്‍സില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

അരനൂറ്റാണ്ടിന് മുമ്പ് പത്താംതരം പഠനം പൂര്‍ത്തിയാക്കിയവര്‍ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് അനുഭവങ്ങള്‍ പങ്കിടാന്‍ ഒത്തുചേര്‍ന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മക്കളോടൊപ്പം കഴിയുന്നവരും കേരളത്തിന് പുറത്ത് താമസിക്കുന്നവരും സംഗമത്തിന് എത്തിച്ചേര്‍ന്നിരുന്നു.

ചടങ്ങില്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ എം.കെ മനോഹരന്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂരിലേക്ക്

അരനൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ നിങ്ങളോടൊപ്പം ഇല്ലാതാകേണ്ടതല്ലെന്നും വരും തലമുറക്ക് പ്രചോദനം ലഭിക്കാന്‍ ഈ അനുഭവങ്ങള്‍ ഡോക്യുമന്റേഷന്‍ ചെയ്യാന്‍ സംഘടന മുന്‍കൈയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ.സുബൈര്‍ പറഞ്ഞു.

സഹപാഠികളില്‍ നിന്ന് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ രവി കടമ്പേരി, കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ രാജന്‍ കാനായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.പി.പി.ശ്രീനിവാസന്‍, സി.എം.എ.ഹാരീസ്, ജയരാജ്, ഇന്ദിര, നാരായണന്‍, വസന്തപ്രഭ എന്നിവര്‍ പ്രസംഗിച്ചു.കണ്‍വീനര്‍ ബാലകൃഷ്ണന്‍ കീഴാറ്റൂര്‍ സ്വാഗതവും ഉമാദേവി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം