രണ്ടു വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ വിധി 19ന് പ്രതികൾ അമ്മയും കാമുകനും
കണ്ണൂർ : കണ്ണൂർ സിറ്റി തയ്യിലിൽപിഞ്ചു മകനെ കടലിലെറിഞ്ഞു കൊന്ന കേസിന്റെ വിധി തളിപ്പറമ്പ അഡീ. സെഷൻസ് ജഡ്‌ജി കെ. എൻ.പ്രശാന്ത് തിങ്കളാഴ്ച്ച പറയും. തയ്യിൽ കടപ്പുറത്തെ കെ. ശരണ്യയാണ് രണ്ട് വയസുകാ രൻ മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെ റിഞ്ഞ് കൊന്നത്. ശരണ്യയെ കൂടാതെ കാമുകൻ വലിയന്നൂരിലെ നിധിനുമാണ് കേസിലെ പ്രതികൾ.
2020 ഫിബ്രവരി 17ന് പുലർച്ചെ 2.45നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്ന ത് തയ്യിൽ കടപ്പുറത്ത് കുടുംബ സമേതം താമസിക്കുന്ന ശരണ്യ ഭർത്താവിനെ കുടുക്കാനും കാമുകനൊപ്പം ജീവിക്കാനു മാണ് സ്വന്തം കുരുന്നിനെ കട ലിലെറിഞ്ഞ് കൊന്നത്. അന്നേ ദിവസം വീടിൻ്റെ സെൻട്രൽ ഹാളിലാണ് ശരണ്യ കിടന്നിരു ന്നത്. പുലർച്ചെ മകൻ വിയാനി നെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയാ യിരുന്നു. ആദ്യത്തെ ഏറിൽ കൂട്ടി കടലിൽ വീണില്ല. തിരികെ നടക്കുമ്പോഴാണ് കുട്ടി യുടെ കരച്ചിൽ ശരണ്യ കേൾക്കുന്നത്. തീരികെ വന്ന ശരണ്യ കുട്ടി പാറപ്പുറത്ത് കിട ക്കുന്നതാണ് കണ്ടത്. കൂട്ടിയുടെ കരച്ചിൽ നാട്ടുകാർ കേൾക്കു മെന്ന് മനസിലായ ശരണ്യ
മകനെ കടൽ തീരത്തെ പാറയി ലെറിഞ്ഞ് മരിച്ചെന്ന് ഉറപ്പുവരു ത്തിയ ശേഷം ഒന്നും സംഭവി ക്കാത്ത പോലെ വീട്ടിൽ വന്ന് ഭർത്താവിനൊപ്പം കിടന്നുറങ്ങു കയായിരുന്നു. പിന്നീട് കുട്ടിയെ കാണുന്നില്ലെന്ന് ഭർത്താവ് പ്രണവിനോട് പറഞ്ഞു. സിറ്റി പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക ത്തിന്റെ ചുരുളഴിഞ്ഞത് കുറ്റം ഭർത്താവ് പ്രണവിൻ്റെ മേൽ ചുമത്തി കാമുകൻ നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം.
കൊല നടക്കുന്നതിൻ്റെ തലേ ദിവസം മണിക്കൂറുക ളോളം കാമുകൻ നിധിനൊപ്പം ശരണ്യ കഴിഞ്ഞതിന്റെ തെളിവും അന്വേഷണ ഉദ്യോഗ സ്ഥനായ സിറ്റി സി.ഐ: പി. ആർ.സതീശന് ലഭിച്ചു. ശരണ്യയെ ചോദ്യംചെയ്യുന്നതിനി
ടെ ഇവരുടെ ഫോണിലേക്ക് നിധിൻ്റെ 25 കോളുകളാണ് വന്നത്. ഇതോടെയാണ് കാമുകൻ്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ പോലീസിന് എത്താൻ കഴിഞ്ഞിരുന്നത്. തുടർന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യിരുന്നു. ജാമ്യത്തിലിറങ്ങിയ ശരണ്യ ഇപ്പോൾ ചെന്നൈ യിലെ സ്വകാര്യ സ്ഥാപന ത്തിൽ ജോലി ചെയ്യുകയാണ്.
ഒന്നാം പ്രതിയായ ശരണ്യക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ മഞ്ജു ആന്റണിയും രണ്ടാം പ്രതി നിധിന് വേണ്ടി കണ്ണൂർ ബാറിലെ ആർ. മഹേഷ് വർമ്മയുമാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്.

Comments
Post a Comment