31 വർഷത്തെ കാത്തിരിപ്പിന് വിരാമം: മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്നു





കൊച്ചി:മലയാള സിനിമ കാത്തിരുന്ന ആ മഹാസംഗമം ഒടുവിൽ യാഥാർത്ഥ്യമാകുന്നു! പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് നാളെ (ജനുവരി 23) പുറത്തുവിടും. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. 1994-ൽ പുറത്തിറങ്ങിയ ‘വിധേയൻ’ എന്ന സിനിമയ്ക്ക് ശേഷം നീണ്ട 31 വർഷത്തെ ഇടവേള കഴിഞ്ഞാണ് ഈ ഇതിഹാസ ജോഡികൾ വീണ്ടും കൈകോർക്കുന്നത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ തന്റെ മനസ്സിൽ മമ്മൂട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് അടൂർ മുൻപ് വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കുന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ ജീവിതവും അവരുടെ വർഗ്ഗസമരവും പ്രമേയമാകുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് ആരാധകർ കരുതുന്നത്.

മമ്മൂട്ടിയും അടൂരും ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിന് ലഭിച്ചത് വിശ്വോത്തര സിനിമകളാണ്. ‘മതിലുകൾ’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾ ഇന്നും സിനിമാ പഠിതാക്കൾക്ക് ഒരു പാഠപുസ്തകമാണ്. മതിലുകളിലൂടെയും വിധേയനിലൂടെയും മമ്മൂട്ടിക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം കൂടിയാണിത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം