കണ്ണവം തൊടീക്കളത്ത് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തി




കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. കണ്ണവം തൊടീക്കളം കൈതക്കൊല്ലി റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് നാല് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണവം സി.ഐ പി.ബി സജീവിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത് എസ് ഐ രാജീവൻ സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജേഷ്, സിവിൽ പൊലി സർ വിശ്വംഭരൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

ഇതേസമയം പാനൂരിൽ ബോംബെ ന്ന് സംശയിക്കുന്ന ഐസ് ക്രീം കണ്ടയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടയ്നറുകൾ കണ്ടെത്തിയത്. ഇതിനൊപ്പം ഒരു വടിവാളും പിടികൂടിയിട്ടുണ്ട് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് കണ്ടെയ്നറുകൾ പരിശോധിച്ചു സ്ഫോടക വസ്തുവല്ലെന്നാണ് പ്രാഥമിക നിഗമനം. പാനൂർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം