കടയിൽ നിന്നും 45000 രൂപ മോഷണം: കുരുവി സാജു റിമാൻഡിൽ



ഇരിട്ടി : പലച്ചരക്കു കടയിൽ നിന്നും പട്ടാപ്പകൽ45,000 രൂപകവർന്ന കേസിൽ പ്രതി പിടിയിൽ .ഇരിട്ടി പെരിങ്കാൽ സ്വദേശി കുരുവി സാജുവെന്ന കുരുവിക്കാട്ടിൽ സാജുവിനെ (42)യാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ്നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേഡകം എസ്.ഐ. കെ.ആർ. സുമേഷ്യം സംഘവും നീലേശ്വരം തൈക്കടപ്പുറത്തെ വാടക ക്വാട്ടേർസിൽ നിന്നും പിടികൂടിയത്.കുറ്റിക്കോൽ സ്വദേശി സി. കുഞ്ഞികൃഷ്ണൻ്റെ (61) ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് പ്രതി പണം കവർന്നത്. കുറ്റിക്കോൽ ടൗണിൽ ബനിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള പണച്ചിലങ്ങാൽ സ്റ്റാർസ് എന്ന അനാദി ക്കടയിൽ നിന്നും കഴിഞ്ഞ മാസം 22നു 12.30 മണിക്കും 23 ന് രാവിലെ 8.30 മണിക്കുമിടയിലാണ് മോഷണം നടന്നതെന്നാണ് പരാതി. ബേഡകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന്കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. പട്ടാപ്പകൽ സ്ഥാപനങ്ങളിൽ നിന്നുംമോഷണം നടത്തി മുങ്ങുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട് പെട്രോൾ പമ്പിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. കടകളിൽ നിന്നും പണം അതിവേഗം കൈക്കലാക്കി പോകുന്നതിലാണ് ഇയാൾക്ക് കുരുവിയെന്ന പേരുകിട്ടിയത്.

അറസ്റ്റിലായ പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം