ജനകീയ പങ്കാളിത്തത്തോടെ കടമ്പൂർ ഗ്രാമപഞ്ചായത്ത്,ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാടാച്ചിറ ടൗൺ ശുചീകരിച്ചു



കാടാച്ചിറ: നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും കടമയാണെന്ന സന്ദേശമുയർത്തി കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാടാച്ചിറ ടൗൺ ശുചീകരിച്ചു. ഞായറാഴ്ച്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞം കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു.പരിസര ശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും സാധിക്കൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ധർമടം മണ്ഡലത്തിലെ സൗന്ദര്യ വികസനത്തിൽ ഏറ്റവും ആദ്യം നവീകരിക്കപ്പെട്ട പട്ടണങ്ങളിലൊന്നാണ് കാടാച്ചിറ.കടമ്പൂരിലെ പ്രധാന കേന്ദ്രമായ കാടാച്ചിറയെ മാലിന്യമുക്തമായി നിലനിർത്താൻ, കച്ചവടക്കാരുടെയും,ഓട്ടോ തൊഴിലാളികളുടെയും,നാട്ടുകാരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വരും ദിവസങ്ങളിലും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പ്രസീത അധ്യക്ഷത വഹിച്ചു. ടി.കെ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.



 പ്രദീപ് കുമാർ . വാർഡ് മെമ്പർമാരായ പി.കെ. ബാബു, കെ. രശ്മി, ഹഫ്സീന, ഷീജ, കെ.വി. സോന, കാഞ്ചന, സി.പി. ബാബു, സി. പ്രസീത, സി.കെ. ബാബുരാജ്, സന്ധ്യ എന്നിവരും  വിവിധ രാഷ്ട്രീയ-പൊതു പ്രവർത്തകരും ഹരിത കർമ്മസേന അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം