കോട്ടൂർകരിപ്പാച്ചാൽ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ തിറ മഹോത്സവം നാളെ




കാടാച്ചിറ : കോട്ടൂർകരിപ്പാച്ചാൽ വയനാട്ടുകുലവൻ തിറ മഹോത്സവത്തിന്റെ ഭാഗമായിഞായറാഴ്ച പുലർച്ചെ പൊന്മലക്കാരി തെയ്യവും,മൂന്ന് മണിക്ക് പുറംകാലന്റെ കോലവും അഞ്ച് മണിക്ക് വയനാട്ട് കുലവൻ കോമരത്തിന്റെ കനലാട്ടവും നടക്കും.തുടർന്ന്  വയനാട്ടുകുലവൻ മേലേരി ചവിട്ടി തെറിപ്പിക്കുന്നതോടെ ക്ഷേത്രമുറ്റം ഭക്തിസാന്ദ്രമാകും. ഇതിനു ശേഷം വയനാട്ടുകുലവൻ തിരുമുടിയോടു കൂടിയുള്ള ചൂട്ടയാട്ടം ഉത്സവത്തിന് കൂടുതൽ മാറ്റുകൂട്ടും.രാവിലെ ഭഗവതിയുടെ കോലം,ധർമ്മദൈവത്തിന്റെ കോലം എന്നിവയും തുടർന്ന് ദേവീദേവൻമാരുടെ കൂടിയാട്ടവും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പ്രസാദസദ്യയ്ക്ക് ശേഷം ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി ഈ വർഷത്തെ ഉത്സവം സമാപിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം