അയോന വിട പറഞ്ഞത് മറ്റുള്ളവർക്ക് പ്രകാശമായി : പ്ളസ് ടൂ വിദ്യാർത്ഥിനിയുടെ മരണത്തിൽ നടുങ്ങി പയ്യാവൂർ ഗ്രാമം
കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിനെ ദുഃഖത്തിലാഴ്ത്തി പ്ളസ് ടൂ വിദ്യാർത്ഥിനിയുടെ മരണം.പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോന മോണ്‍സനാ (17) ണ് മരിച്ചത്. കണ്ണൂർ ചാലയിലെസ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ബുധനാഴ്ച്ച രാത്രിമരണം അയോനയെ മരണം തട്ടിയെടുത്തത്. പഠിക്കാനും പഠനേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്ന എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന അയോനയുടെ വിയോഗം സഹപാഠികൾക്കും അധ്യാപകർക്കും തീരാദു:ഖമായി മാറിയിരിക്കുകയാണ്
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്നലെ മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ രക്ഷിതാക്കൾദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടു നൽകിയതോടെ ഡോക്ടർമാർ മാറ്റി.ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം. ഈ മാസം 30 ന് അമ്മ വിദേശത്ത് പോകാനിരിക്കെയായിരുന്നു ദുരന്തം
മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. മാർഫിൻ, എയ്ഞ്ചൽ എന്നിവർ സഹോദരങ്ങളാണ്. ശവസംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടത്തും.

Comments
Post a Comment