സർവ്വേ വകുപ്പ് ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ



തളിപ്പറമ്പ് :മുയ്യം സ്വദേശിയായ സര്‍വേ വകുപ്പ് ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്.കാസര്‍ഗോഡ് സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ആയിരുന്നു.പരേതനായ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ എം.പി.കണ്ണന്‍-എം.വി.പത്മിനി ദമ്പതികളുടെ മകനാണ്സഹോദരി: എം.വി.ധന്യ(പി.ഡബ്ലു.ഡി.ഓഫീസ്, തളിപ്പറമ്പ്).ഇന്ന് രാവിലെയാണ് ജയേഷിനെ മരിച്ച നിലയില്‍ കണ്ടത്.സഹോദരി ഭര്‍ത്താവ് അടുത്തിടെ മരണപ്പെട്ടതിനാല്‍ അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു.ജയേഷ് മാത്രമേ ചെപ്പിനൂലിലെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.മൃതദേഹം നാളെ ജനുവരി 18 ന് രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 10 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം