പയ്യന്നൂരിൽ വീണ്ടും വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പോസ്റ്റർ സി.പി.എം പ്രവർത്തകർ നീക്കം ചെയ്തു
പയ്യന്നൂർ : നഗരസഭയിലെ അന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പോസ്റ്റർവി എസിന്റെ ഫോട്ടോയ്ക്കൊപ്പം കുഞ്ഞികൃഷ്‌ണൻ്റെ ഫോട്ടോയും വെച്ചു കൊണ്ടുനിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് 'എന്ന് പോസ്റ്ററിൽ എഴുതിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റർ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞ ദിവസം തായിനേരിയിലും വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പോസ്റ്റർ പതിച്ചിരുന്നു. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപിച്ച വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം പ്രവർത്തകർ വ്യാപകമായി വർഗ വഞ്ചകനെന്ന് വിശേഷിപ്പിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Comments
Post a Comment