ടീം വെള്ളച്ചാൽ ബ്യൂട്ടിഫിക്കേഷൻ ഒന്നാം വാർഷികാഘോഷം നടത്തി
വെളളച്ചാൽ : ടീം വെള്ളച്ചാൽ ബ്യൂട്ടിഫിക്കേഷൻ ഒന്നാം വാർഷികാഘോഷം വെള്ളച്ചാൽ ടൗണിൽ നടത്തി. പരിപാടിയിൽ വളൻഡിയർമാർക്ക് ന്യൂ ഇന്ത്യ ഇൻഷൂറൻസ് നൽകുന്ന അപകട ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് വെളളച്ചാൽ ടൗണിൽ നടന്ന പരിപാടി എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസി. കെ.വി ബിജു ഉദ്ഘാടനം ചെയ്തു. പെരളശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ് അദ്ധ്യക്ഷനായി.
ടീം അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ടീം വെള്ളച്ചാൽ അംഗമായ കെ.കെ സുനീഷിന് നൽകി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻ്റ് വിപിഷൈജ നിർവഹിച്ചു.
ടി. പ്രകാശ് കുമാർ മാവിലായി ഇൻഷൂറൻസ് ബോധവൽക്കരണ ക്ളാസെടുത്തു. വാർഡ് മെംപർമാരായ കെ.കെ.സുനീഷ് , കെ.വി രജിന ബ്യൂട്ടിഫിക്കേഷൻ കമ്മിറ്റി കൺവീനർ സി. കെ കുഞ്ഞിരാമൻ, വി.വി പ്രമോദ്, എം.പി സമീർ, കെ. ഒ രാജീവൻ, ആർ വി രാജേഷ് എന്നിവർ സാസാരിച്ചു. തുടർന്ന് മെഗാ ശുചീകരണവും കലാപരിപാടികളും നടന്നു.

Comments
Post a Comment