വടക്കില്ലംഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് ദാമോദരൻ കുളപ്പുറത്തിന് സമർപ്പിച്ചു


പിലാത്തറ:  മാനവികതയും മത നിരപേക്ഷേതയും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രസക്തി ഏറെയാണെന്നും പക്ഷെ അതില്ലാതാക്കാനുളള ശക്തമായ നീക്കം നടന്നു കൊണ്ടിരിക്കുകയാണെന്നും സി പി ഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ. പി സന്തോഷ് കുമാർ എം പി. വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് സമർപണവും അനുസ്മരണവും ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതികൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായും  രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജാതീയമായി വളരുന്ന ഒരു അവസ്ഥയാണ് രാജ്യത്ത് പല ഭാഗങ്ങളിലും കാണാൻ സാധിക്കുന്നത്.രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തിയായി ജാതി മാറുമ്പോൾ മതനിര പേക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നു. ഇതാണ് രാജ്യത്തെ പല ഭാഗങ്ങളിലും നടക്കുന്നത്. വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ ഇത്തരം സംഭവങ്ങൾ കേരളത്തിലും കടന്നു വരാതിരിക്കാനുള്ള ജാഗ്രത പാലിക്കണം. വടക്കില്ലത്തെ പോലുള്ള കമ്മ്യൂണിസ്റ്റ് പോരാളിയെ സ്മരിക്കുമ്പോൾ നമ്മൾ ഇത്തരം കാര്യങ്ങളെ കുറിച്ചും ഗൗരവമായി ചിന്തിക്കണം. കേരളത്തിൽ ജാതിയത കലർത്തിയുള്ള രാഷ്ട്രീയം കടത്തി കൊണ്ടുവരാൻ ചില സംഘടന ശ്രമിക്കുന്നു. അത്തരം നീക്കങ്ങൾ ഇപ്പോൾ ധാരാളമായി നടക്കുന്നു.

ഐഡിയ ഓഫ് ഇന്ത്യ എന്നത് അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുന്ന നാടിൻ്റെ പേരാണ് കേരളം. ഈ വാക്ക് പറയാൻ എളുപ്പമാണ്. പക്ഷെ അത് ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നത് അത്ര എളുപ്പമല്ല. ഐഡിയ ഓഫ് ഇന്ത്യ എന്നത് ഏറ്റവും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്നുള്ളത്. ആ സാഹചര്യത്തിൽ കേരളം പോലെ അവശേഷിക്കുന്ന തുരുത്തുകൂടി ഇല്ലാതാക്കാനുള്ള സംഘടിതമായ പരിശ്രമം കൂടി നടന്നു കൊണ്ടിരിക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.ഉത്തരവാദപ്പെട്ടവർ കേരളത്തിൻ്റെ മതനിരപേക്ഷതയെ തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണെന്ന് പറയാൻ നമ്മുക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉജ്ജ്വലവും ത്യാഗപൂർണവുമായ ജീവിതം നയിച്ച വടക്കില്ലത്തെ പോലുള്ള കമ്മ്യൂണിസ്റ്റ് പോരാളി വരും തലമുറക്ക് എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. പുറച്ചേരിയിൽ നടന്ന ചടങ്ങിൽ

വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിസ്മാരക സമിതി അംഗം വി ആയിഷാ ബീവി അധ്യക്ഷയായി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഡോ. ഇ വി രാമകൃഷ്ണൻ അനുസ്മരണപ്രഭാഷണവും അവാർഡ് സമർപ്പണവും നിർവഹിച്ചു. 25,000 രൂപയും പ്രശസ്ത ശിൽപി കെ കെ ആർ വെങ്ങര നിർമ്മിച്ച ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അവാർഡ് ജേതാവ് ദാമോദരൻ കുളപ്പുറത്തിന് സമർപ്പിച്ചു. പ്രശസ്തി പത്ര അവതരണം കരിവെള്ളൂർ രാജനും പ്രശസ്തി പത്ര സമർപ്പണം വി ഇ ശങ്കരനും നിർവ്വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, ടി കൃഷ്ണൻ, ഐ വി ശിവരാമൻ, അഡ്വ. കെ ബ്രിജേഷ് കുമാർ, കെ വി ബാബു, ഡോ. എ സി ശ്രീഹരി, രസിക എം പി, എം ഗോവിന്ദൻ, പി വി ബാബു രാജേന്ദ്രൻ,  കെ സി തമ്പാൻ മാസ്റ്റർ, വി ഇ പ്രസാദ് എന്നിവർ സംസാരിച്ചു. ദാമോദരൻ കുളപ്പുറം മറുമൊഴി പ്രസംഗം നടത്തി.

വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി

സ്മാരക സമിതി ചെയർമാൻ മാധവൻ പുറച്ചേരി  സ്വാഗതവും വി ഇ പരമേശ്വരൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം