ദീപക്കിൻ്റെ മരണം ആത്മഹത്യ പ്രേരണാ കേസിലെ പ്രതി ഷിംജിതയെ പയ്യന്നൂരിലെത്തിക്കും





പയ്യന്നൂർ : കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു.ദീപക് സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യയെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായമുസ്ലീം ലീഗ് മുൻ പഞ്ചായത്തംഗം ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലിസ്  കോടതിയിൽ അപേക്ഷ നൽകി.സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ ഷിംജിത മുസ്തഫയെ സംഭവം നടന്ന പയ്യന്നൂരിലെത്തിക്കും. ഇവിടെ സ്വകാര്യ ബസിലും ജീവനക്കാരുടെ മുൻപിൽ വെച്ചും തെളിവെടുക്കുമെന്നാണ് വിവരം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഷിംജിത എന്തിനാണ് പയ്യന്നൂരിലെത്തിയതെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. കുന്ദമംഗലം കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് മഞ്ചേരി സബ് ജയിലിലാണ് ഷിംജിത ഇപ്പോഴുള്ളത്.ദീപകിന്റെ അമ്മ കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ദീപകിൽനിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ ഷിംജിത വീഡിയോ ഷെയര്‍ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഞായറാ‍ഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദീപക് തൂങ്ങിമരിച്ചത്. ദീപകിന്റെ മരണം മനോവിഷമമം മൂലമാണെന്ന്  റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ബസിൽ നിന്ന് ഏ‍ഴ് വീഡിയോ ഷിംജിത ചിത്രീകരിച്ചുവെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബസിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെന്നും ദൃശ്യം പ്രചരിപ്പിച്ചത് വൈറലാകാനെന്നും റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം