‘കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചുവെന്ന് മന്ത്രി
കൊച്ചി:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും. കെ – ടെറ്റിന് മുൻപും ശേഷവും ഉള്ളവരെ ഒരേപോലെ കാണുന്നത് ശരിയല്ലെന്ന സംസ്ഥാനത്തിൻ്റെ നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. സുപ്രീംകോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് ഇറക്കിയതെന്നും പൊതു സഹായം സർക്കാർ ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Comments
Post a Comment