മാഹിപ്പുഴയിൽ ഭർതൃമതി മരിച്ച സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു
തലശേരി: മാഹി പാലത്തിന് സമീപം മാഹിപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ ന്യൂമാഹി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.തലശേരി ഗോപാല പേട്ട സറീന മൻസിൽ ഷെഹർബാനാ (48) ണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് മാഹി പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ചേർന്നാണ് മൃതദേഹം പു ഴയിൽനിന്ന് കരയ്ക്കെ ത്തിച്ചത്. മൃതദേഹം ന്യൂമാഹി പൊലിസ് ഇൻക്വസ്റ്റ് നടത്തി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൈനുദ്ദീനാണ് ഷെഹർബാൻ്റെ ഭർത്താവ്.മക്കൾ: ഷഹല, ഷഹദാദ്.

Comments
Post a Comment