തളിപറമ്പ് കുറ്റ്യേരിയില്‍ സംഘർഷത്തിന് ശ്രമം ' ബി ജെ പി പ്രചരണമെഴുതിയമതില്‍ തകര്‍ത്തു.
തളിപ്പറമ്പ്: കുറ്റ്യേരിയില്‍ ബി ജെ പി പ്രചരണമെഴുതിയ മതിൽ തകർത്ത നിലയിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തത്. ബി ജെ പി പ്രചരണമെഴുതിയ മതിലാണ് സംഘം തകര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും അക്രമം നടത്തിയിരുന്നു.മതിൽ തകർക്കുന്നശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ബി ജെ പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെയും ഭാര്യയെയും അക്രമിസംഘം കല്ലെറിഞ്ഞു ഓടിച്ചു.വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി സംഘർഷത്തിന് സാധ്യതയുള്ളതിനാൽ ക്യാമ്പ് ചെയ്തു വരുന്നു.വിവരമറിഞ്ഞ് ബി ജെ പി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Comments
Post a Comment