ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ഡി വൈഡറിലിടിച്ച് മൂന്ന് അധ്യാപകർക്ക് പരുക്കേറ്റു
തൃക്കരിപ്പൂർ :പിലിക്കോട്മട്ടലായി ദേശീയപാതയിൽ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാതയോരത്തെ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.കാഞ്ഞങ്ങാട് അരയി ഗവ. യുപി സ്കൂൾ അധ്യാപകരായ പിലിക്കോട് മാണിയാട്ടെ പി. ജിഷ (37), കാലിക്കടവ് ആണൂരിലെ വി.എം. രമിത്ത് (46), പിലിക്കോട് കരപ്പാത്ത് റോഡിലെ എം.വി. സിഞ്ജു (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചതു മൂലമാണ് തൊട്ടടുത്തുള്ള വലിയ താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. രമിത്താണ് കാർ ഓടിച്ചിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Comments
Post a Comment