വവ്വാൽ കൊടുത്തത് മുട്ടൻപണി : നേത്രാവതി എക്സ്പ്രസ് മാഹിയിൽ ഒന്നരമണിക്കൂർ നിർത്തിയിട്ടു
കണ്ണൂർ : കേവലമൊരു വവ്വാലുണ്ടാക്കിയ പുകിൽ കാരണം നേത്രാവതി എക്സ്പ്രസ് മാഹിയിൽ ഒന്നര മണിക്കൂറോളം പിടിച്ചിട്ടു. കഴിഞ്ഞതിങ്കളാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസാണ് (16346) മാഹിയിൽ ഒന്നര മണിക്കൂർ പിടിച്ചിട്ടത്.മാഹിയിൽ ട്രെയിൻ എത്തിയപ്പോൾ ലോക്കോ പൈലറ്റ് മുകളിലെ ലൈനിൽനിന്ന് ഒരു ശബ്ദം കേൾക്കുകയായിരുന്നു. ഉടൻ വണ്ടി നിന്നു. വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ ലൈൻ ഓഫായി. ഉടൻ തന്നെ വിവരം റെയിൽവേ ഓവർ ഹെഡ് എക്വിപ്മെന്റ് ഡിപ്പാർട്ട്മെന്റ് അധികൃതരെ അറിയിച്ചു.ഉദ്യോഗസ്ഥർ ലൈൻ മുഴുവൻ ഓഫ് ചെയ്ത് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. ഒരു വവ്വാൽ പാന്റോഗ്രാ ഫിൽ (മുകളിലെ വൈദ്യുതി ട്രെയിനിൻ്റെ ലോക്കോയിൽ എത്തി ക്കുന്ന ഉപകരണം) കുടുങ്ങികിടക്കുന്നു. വൈദ്യുതി ഓൺ ചെയ്യൂമ്പോൾ ഇടയിൽ കുടുങ്ങിയ വവ്വാൽ വഴി ലൈൻ ഷോർട്ടാവുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥർ ഒൻപത് മണിയോടെ വവ്വാലിനെ എടുത്തുമാറ്റി പ്രശനം പരിഹരിച്ചു. 9.34-ന് മാഹിയിൽനിന്ന് വണ്ടി പുറപ്പട്ടു.
ദീർഘദൂര യാത്രക്കാർ ഒന്നര മണിക്കൂറാണ് ഒരു വവ്വാലിൻ്റെ വികൃതി കാരണം മാഹിയിൽ കുടുങ്ങി കിടന്നത്.

Comments
Post a Comment