ഓടുന്ന കാറിനുള്ളിൽ ദമ്പതികൾ തമ്മിൽ തല്ല് പിന്നെ സംഭവിച്ചത്?
ബംഗ്ളൂര് :കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ടാക്സി കാറിനുള്ളിൽ ദമ്പതികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ എത്തിയത് വലിയ അപകടത്തിന്റെ വക്കിൽ. ഓടുന്ന കാറിന്റെ പിൻവാതിൽ തുറന്നിട്ട നിലയിൽ വാഹനം റോഡിലൂടെ ആടിയുലയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വിമാനത്താവളത്തിലേക്ക് ടാക്സിയിൽ പോവുകയായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തുടർന്ന് യുവതി കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ യാത്ര തുടരാനായിരുന്നു ഭർത്താവിന്റെ നിർദ്ദേശം. തർക്കം മുറുകിയതോടെ, കാർ നിൽക്കുന്നതിന് മുൻപ് തന്നെ യുവതി പിൻവശത്തെ ഡോർ വലിച്ചുതുറന്നു.തുറന്ന വാതിലുമായി കാർ റോഡിലൂടെ നിയന്ത്രണമില്ലാതെ നീങ്ങുന്നത് കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. കാർ വെട്ടിത്തിരിയുന്നത് കണ്ടതോടെ വലിയ അപകടം സംഭവിക്കുമെന്ന് പലരും ഭയന്നു.കാറിന്റെ വാതിൽ തുറന്നു കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെടാത്ത ഡ്രൈവറെ പിന്നാലെ വന്ന ഒരു ബൈക്ക് യാത്രക്കാരനാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ ഡ്രൈവർ വാഹനം സുരക്ഷിതമായി വശത്തേക്ക് ഒതുക്കി നിർത്തി. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.വിമാനത്താവളത്തിന് സമീപമുള്ള ചെക്ക് പോയിന്റിൽ വെച്ച് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൻ ചർച്ചയായിരിക്കുകയാണ്.

Comments
Post a Comment