ഉത്സവത്തിമിർപ്പിൽ ജില്ലാതല ബുൾബുൾ ക്യാമ്പ് സമാപിച്ചു
പൂതപ്പാറ: ഉത്സവത്തിമിർപ്പിൽ ആടിയും പാടിയും കളിച്ചും രസിച്ചും രണ്ടു ദിവസങ്ങളിലായി അഴീക്കോട് സൗത്ത് യു പി സ്കൂളിൽ നടന്ന ജില്ലാതല കബ്ബ് ബുൾബുൾ ക്യാമ്പ് സമാപിച്ചു. സ്കൗട്സ് ആന്റ് ഗൈഡ്സ് ജില്ലാ അസോസിയേഷനാണ് ബണ്ണി ഗാതറിങ്ങിനും ബുൾബുൾ ഉത്സവത്തിനും നേതൃത്വം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജ്യോതി അധ്യക്ഷയായി.യു.സി. സുഹാസിനി, പ്രേമലത, പി. പ്രിയങ്ക, വി. ദീപ, എഇഒ ഇബ്രാഹിം കുട്ടി രയരോത്ത്, എഇഒ എൻ സുജിത്ത്, ബിപി സി സി.ആർ. വിനോദ് കുമാർ,പ്രീന, പ്രേമരാജൻ, ഉഷ, രഘുനാഥൻ, പി.കെ. ലജിത്ത്കുമാർ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ സിഎം മാനസ്, കെ. പുരുഷോത്തമൻ ജനു ആയിച്ചാൻ കണ്ടി, മാത്യൂസ് വയനാട്, വിഷ്ണു, കെ കെ ബീന, പ്രിൻസ, പ്രീന, ജിഷ,പ്രേമരാജൻ എന്നിവർ പരിശീലനം നൽകി. 639 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

Comments
Post a Comment