കുട്ടികൾക്ക് നവ്യാനുഭവമായി കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ പഠനക്യാമ്പ്




 കണ്ണാടിപ്പറമ്പ്:ദേശസേവ യു.പി സ്കൂളിൽ വൈവിധ്യത്തിൻ്റെ പുതുവസന്തം തീർത്ത് തിളക്കം എന്ന പേരിട്ട പഠന ക്യാമ്പ് സമാപിച്ചു. രാവിലെ 7.30 ന്  വ്യായാമത്തോടെ തുടക്കം കുറിച്ച ക്യാമ്പ് വിദ്യാർത്ഥികളുടെയും പരിശീലകരുടേയും ഇടപെടലിലൂടെ ശ്രദ്ധേയമായി. ക്യാമ്പിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് നിർവ്വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി ബിന്ദു എ  സംസാരിച്ചു. സീനിയർ അസിസ്റ്റൻഡ് വി.കെ സുനിത സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.വി. രമ്യ നന്ദിയും പറഞ്ഞു.  പാഠ പുസ്തകങ്ങൾക്ക് ഇടവേള നൽകി വിജ്ഞാനത്തിൻ്റെ പുത്തൻ വഴിത്താരയിലൂടെ കുട്ടികൾ സഞ്ചരിച്ചു. കുട്ടികളുടെ ചിന്ത - ഭാവന - ബുദ്ധി വികാസത്തിനുതകുന്ന വിധത്തിലുള്ള വിഭിന്നങ്ങളായ പരിശീലനങ്ങളാണ് ക്യാമ്പിൽ നടന്നത്. എൽ.പി, യു.പി വിഭാഗങ്ങൾക്കായി പ്രത്യേകം പരിശീലന ക്ലാസ് ഉണ്ടായിരുന്നു. ചാർട്ടുകളും വർണ്ണക്കാലാസുകളും ഉപയോഗിച്ച്  പൂക്കളും പക്ഷികളും തയാറായപ്പോൾ കുരുന്നു മനസുകളിൽ കൗതുകത്തിൻ്റെയും അറിവിൻ്റെയും നിറപുഞ്ചിരി വിടർന്നു . മലബാറിലെ പ്രധാന കലയായ മാപ്പിളപ്പാട്ടിനെ കുറിച്ചും അനുദിനം അപ്രത്യക്ഷമാകുന്ന നാടൻ പാട്ടുകളെ കുറിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് നവ്യാനുഭൂതിയായി. ക്യാമ്പ് ഫയറോടെ രാത്രി വൈകി ഏകദിന പരിശീലന പരിപാടിക്ക് വിരാമമായി. പ്രേമലത ടീച്ചർ, ഇ.എം ശ്രീകേഷ്, ഉനൈസ് എം. ഷമ്യ.കെ സി. , നജീറ എം.പി, ജനു ആയിച്ചാൻകണ്ടി, അബ്ദുൾ ജബ്ബാർ. പി , നൗഫൽമാസ്റ്റർ,മിനേഷ് മണക്കാട് എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം