രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് പോക്സോ കോടതിജാമ്യം നൽകി
തലശേരി :ഏഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് കോടതി. ഓട്ടോ ഡ്രൈവറായ കതിരൂര്‍ സ്വദേശി കെ മില്‍ജാദിനെയാണ് തലശ്ശേരി പോക്സോ കോടതി ജാമ്യത്തില്‍ വിട്ടത്. വിവാഹ ചടങ്ങിന് എത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്കി പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ മറ്റൊരിടത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്.
പോലീസ് മര്ദ്ദിച്ചയാതി പ്രതി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതിയെ മർദ്ദിച്ചിട്ടില്ലെന്ന് പൊലിസ് കോടതിയി ബോധിപ്പിച്ചു. നേരത്തെ ലഹരി കേസുകളിലും പ്രതിയാണ് അറസ്റ്റിലായ യുവാവ്.

Comments
Post a Comment