കൊറ്റംകുന്ന് ആദിമുലിയാടൻ കാവിലെ ഉത്സവ നടത്തിപ്പിൽ സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു
ചാല: കൊറ്റംകുന്ന് ആദിമുലിയാടൻ കാവിലെ ഉത്സവ നടത്തിപ്പിൽ വർഷങ്ങളായി പ്രവർത്തിച്ചവരെ ക്ഷേത്രക്കമ്മിറ്റി ആദരിച്ചു. ചാല കൊറ്റംകുന്ന് ആദിമൂലിയാടൻ കാവിലാണ് ചടങ്ങ് നടന്നത്.കഴിഞ്ഞ 15 വർഷമായി അന്നദാനത്തിന് സദ്യ ഒരുക്കുന്നതിലെ സേവനം പരിഗണിച്ച് സജീവൻ കോയ്യോട്, സുമോദ് ആഡൂർ,കഴിഞ്ഞ 25 വർഷമായി ക്ഷേത്രത്തിലെ വൈദ്യുതാലങ്കാരങ്ങൾ നിർവ്വഹിക്കുന്നതിലെ മികവിന്സുകേഷ് ആഡൂർ എന്നിവരെയാണ് ആദരിച്ചത്.രവീന്ദ്രൻ താപ്പള്ളി, പീതാംബരൻ കുനിയിൽ, ലീല താപ്പള്ളി, രുക്മിണി കൊറ്റംകുന്ന് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമർപ്പിച്ചു.ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് വി.വി. സഹദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.കെ. ശശികുമാർ, വിനോദ് കുമാർ താപ്പള്ളി എന്നിവർ സംസാരിച്ചു.

Comments
Post a Comment