ഊരാക്കുടുക്കിൽ ഷിംജിത : തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്ന് സഹയാത്രികയായ പെൺകുട്ടിയുടെ പരാതി



പയ്യന്നൂർ : പയ്യന്നൂരിൽ സ്വകാര്യ ബസിൽ സഞ്ചരിക്കവെ സോഷ്യൽ മീഡിയയിൽവ്യക്തിഹത്യയ്ക്കിരയായികോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി ലഭിച്ചു.ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന വിവരം ദീപക്കിൻ്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച പയ്യന്നൂർ നഗരത്തിലൂടെ ഓടിയ അതേ ബസ്സിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം.തന്‍റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ പകർപ്പ് ലഭിക്കാന്‍ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്‍റെ ബന്ധു സനീഷ് വ്യക്തമാക്കി. താൻ മാത്രമല്ല മറ്റൊരു സഹയാത്രികയ്ക്കും ദീപക്കിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു വെന്നായിരുന്നു ഷിംജിതയുടെ ആരോ പണം എന്നാൽ അത്തരമൊരു പരാതി ലഭിച്ചില്ലെന്നാണ് പൊലിസ് പറയുന്നത്. താൻ വടകര പൊലി സിൽ പരാതി നൽകിയെന്ന് ഷിംജിത തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും അത്തരമൊരു പരാതി ലഭിച്ചില്ലെന്ന് പൊലിസും പറഞ്ഞതോടെ അക്കാര്യവും പൊളിഞ്ഞു.അതേസമയം വിവിധ കോണുകളിൽ നിന്നും ഉയർന്ന ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം നടത്താൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ആത്മഹത്യ ചെയ്ത ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ യെന്നാണ് പരിശോധിക്കുക. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.

ഇതോടെ ഈ കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം