ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണു മരിച്ച സുമിത്തിന് നാടിൻ്റെ യാത്രാമൊഴി
തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ സംസ്‌ക്കാരം നടത്തി.ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് നൂറ് കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ ഭൗതിക ശരീരം സംസ്കരിച്ചത്.പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്താ(22) ണ് മരിച്ചത്.ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ബുധനാഴ്ച്ച വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂള്‍ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മ: വി.വി.സുശീല(ആശ വര്‍ക്കര്‍).സഹോദരി: സുസ്മിത. തളിപ്പറമ്പ് ജി.ടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച സുമിത്ത്.

Comments
Post a Comment