നടാൽ പുഴ സംരക്ഷിക്കണമെന്ന് പരിഷത്ത്
നടാൽ: നടാൽ പുഴ ഭിത്തികെട്ടിയും മലിനപ്പെടുത്താതെയും സംരക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് എടക്കാട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല ട്രഷറർ സി.എ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സത്യൻ എടക്കാട് അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി പ്രവർത്തന റിപ്പോർട്ടും മേഖല സിക്രട്ടറി എ.പി..സജീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: എം.പ്രേമൻ (പ്രസിഡണ്ട് ) സത്യൻ എടക്കാട് (വൈ.പ്രസി.) കെ. റനീഷ് (സിക്രട്ടറി) രാഹുൽ മനോഹരൻ (ജോ. സിക്രട്ടറി)

Comments
Post a Comment