യോഗാസന താരങ്ങളെ അനുമോദിച്ചു
കൂത്തുപറമ്പ്: യോഗാസന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ജഡ്ജസ് പരിശീലന സർട്ടിഫിക്കറ്റ് വിതരണവും കായികതാരങ്ങളെ അനുമോദിക്കലും കൂത്തുപറമ്പിൽ നടന്നു. യോഗാസന കേരള സംസ്ഥാന പ്രസിഡന്റ് ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.മഹാരാഷ്ട്രയിലെ സംഘമീറിൽ നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിലും മറ്റ് രണ്ട് പ്രധാന മത്സരങ്ങളിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച ഷിനോജ് കാടാച്ചിറ,
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ മെഡൽ ജേതാവ് അനീഷ് കോറോത്ത്,അസ്മിത ഖേലോ ഇന്ത്യ മത്സരങ്ങളിൽ മികവ് തെളിയിച്ച അൽബീന മരിയ പ്രിൻസ്, ഋതു കൃഷ്ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കാരായി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ബി. ജ്യോതിഷ് മുഖ്യപ്രഭാഷണം നടത്തി. സജീവ് ഒതയോത്ത് (ഓർഗനൈസിങ് സെക്രട്ടറി), സജിത പുതിയാണ്ടി (ട്രഷറർ) എന്നിവർ സംസാരിച്ചു.

Comments
Post a Comment