കണ്ണൂർ പ്രസ് ക്ലബ് കുടുംബ സംഗമം നടത്തി



കണ്ണൂർ: കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി (പ്രസ് ക്ലബ്) കുടുംബ സംഗമം നടത്തി. പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ ഹരിത കാമ്പസിൽ നടന്ന കുടുംബ സംഗമം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്തു. നാടന്‍പാട്ടു കലാകാരന്‍ റംഷി പട്ടുവം അവതാരകനായി. മാധ്യമപ്രവർത്തകരുടെ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. വിരമിച്ച മാധ്യമ പ്രവർത്തകർക്ക് ആദരവും നൽകി.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര, എംഎൽഎ മാരായ കെവി സുമേഷ്, എം വിജിൻ, സിറ്റി പൊലിസ് കമ്മിഷണർ പി നിധിന്‍രാജ്, ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ചാർട്ടേർഡ് അക്കൗണ്ടൻ്റ് ജേക്കബ്, കോളേജ് പ്രിൻസിപ്പൽ ഡോ കെ. ടി ചന്ദ്രമോഹനൻ, ബാഡ്മിൻ്റൺ താരം കെ ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.  വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി. 2025 വർഷത്തിൽ വിവിധ മേഖലകളിൽ അവാർഡ് നേടിയ മാധ്യമപ്രവർത്തകരെ പുരസ്കാരം നൽകി അനുമോദിച്ചു.

പട്ടുവീട് കുടുംബം അവതരിപ്പിച്ച 'ഗീതം സംഗീതം '  പരിപാടി ശ്രദ്ധേയമായി. പ്രസ് ക്ലബ്  പ്രസിഡന്റ് സി സുനിൽകുമാർ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ   സതീശൻ നന്ദിയും പറഞ്ഞു. 

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ്, സംസ്ഥാന കമ്മിറ്റിയംഗം ജസ്‌ന ജയരാജ്, വൈസ് പ്രസിഡന്റ് ജയദീപ് ചന്ദ്രന്‍, ജോയിൻറ് സെക്രട്ടറി എം. സന്തോഷ്, ജില്ല കമ്മിറ്റിയംഗങ്ങളായ ഷമീർ ഊർപ്പള്ളി, ഷിജിത്ത് കാട്ടൂർ, സബിന പത്മൻ, സന്ദീപ് ഗോവിന്ദ്, ജംഷീർ, ശ്രീജിത്ത് പരിയാരം തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം