നീ എന്റേതായിരുന്നെങ്കിൽ' കവിതാ സമാഹാരം പ്രകാശനം ചെയ്തു
കണ്ണൂർ :വിശ്വനാഥൻ വടേശ്വരം രചിച്ച 35 കവിതകളുടെ സമാഹാരം എന്റേതായിരുന്നെങ്കിൽആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ കേരള ലളിതകലാ അക്കാദമി മുൻ അംഗം ആർട്ടിസ്റ്റ് ശശികലക്ക് നൽകി പ്രകാശനം ചെയ്തു.കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം. രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരി ശൈലജ തമ്പാൻ പുസ്തക പരിചയം നടത്തി. കെ.സി ശശീന്ദ്രൻ ചാല, സുധീർ പയ്യനാടൻചിത്രകാരി സ്മിത കെ.ഇ, പി.ഹരിശങ്കർ, പ്രമോദ് അതിരകം, പി.മനോഹരൻ, പി.വി.രാമദാസൻ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment