കാൽടെക്സിൽ വാഹനാപകട പരമ്പര: ഏഴു വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി




കണ്ണൂർ: കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് അപകടപരമ്പര  ആർക്കും പരിക്കില്ല.ഏഴ് വാഹനങ്ങൾക്ക് കേടുപറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ ഇടിച്ചു. ഓട്ടോ, ബൈക്ക്, കാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഇവിടെ ഒരുമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കർ ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം