വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി വലിയ തെമ്മാടിത്തരം : മുഖ്യമന്ത്രി




തലശേരി : അമേരിക്കൻസാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഎമ്മിനെ വലിയ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശേരി അണ്ടലൂരിൽ പനോളി നാണു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വിരുദ്ധ ശക്തികളെല്ലാം ഒന്നുചേർന്ന് പാർട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. . 1957-ലെ ഇ.എം.എസ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം വലിയ തോതിൽ ഇടപെട്ടുവെന്നത് ചരിത്രപരമായ സത്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്ന് അമേരിക്കയിൽ നിന്ന് പണം വാങ്ങിയവർ തന്നെ ഈക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ജനപക്ഷ നടപടികളെ സാമ്രാജ്യത്വ ശക്തികൾ എന്നും ഭയപ്പെടുന്നു. സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് ഇത്തരം കടന്നുകയറ്റങ്ങളെ ചെറുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്വന്തം താൽപ്പര്യത്തിന് വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുന്ന രീതിയാണ് അമേരിക്കയുടേത് എന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി എത്ര വലിയ തെമ്മാടിത്തമാണെന്ന് അദ്ദേഹം ചോദിച്ചു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തോട് പുലർത്തേണ്ട മര്യാദകളോ അതിർത്തിയോ പരമാധികാരമോ ലംഘിച്ചുകൊണ്ട് നടത്തിയ ഈ നടപടിയെ മുഖ്യമന്ത്രി അപലപിച്ചു.

നേരത്തെ സാമ്രാജ്യത്വത്തിന് എതിരായി മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പവുമായിരുന്നു ഇന്ത്യയുടെ ശബ്ദം. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ഒരക്ഷരം മിണ്ടാൻ ഇന്ത്യ ഭരിക്കുന്നവർക്ക് കഴിയുന്നില്ല. ഇത് ഇന്ത്യ എന്ന രാജ്യത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം