പത്താം ക്ളാസുകാരൻ്റെ കൈയ്യിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി




തളിപ്പറമ്പ്:കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നി രക്ഷാസേന മുറിച്ച് മാറ്റി.ആലക്കോട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളിലെ പത്താംതരം വിദ്യാത്ഥിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങി നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെട്ടത്.കുട്ടിയുടെ അച്ഛന്‍ വാഹനത്തില്‍ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തില്‍ എത്തിക്കുകയായിരുന്നു.ജ്വല്ലറിയിലും മറ്റും അന്വേഷിച്ചെങ്കിലും നടക്കാതതിനാലാണ് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയത്.കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 80 സംഭവങ്ങള്‍ സേന കൈകര്യം ചെയ്തിട്ടുണ്ട്.ഇതില്‍ സ്റ്റില്‍ മോതിരമാണ് ബഹുഭൂരിപക്ഷവും, കൂടാതെ സ്വര്‍ണം, വെള്ളി, ഫാന്‍സി, മോതിരങ്ങള്‍, വളകള്‍, കമ്മലുകള്‍ എന്നിവയും മുറിച്ചുനീക്കിയിട്ടുണ്ട്.ഈ വര്‍ഷം ഇത് അഞ്ചാമത്തെ മോതിരമാണ് സേന മുറിച്ചുമാറ്റി നല്‍കുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം