മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിൽ




കണ്ണൂർ : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനം  ജനുവരി 31 ന് കണ്ണൂരിൽ തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനംകണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. 

പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. 

ബിജെപി നേതാവ് സന്ദീപ് വചാസ്പതി മുഖ്യപ്രഭാഷണം നടത്തും. ശ്രീ.പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡൻ്റ് ഡോ. ശിവകുമാർ ചൗഡ ഷെട്ടി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ജി. സിദ്ധാർത്ഥൻ തുടങ്ങി

വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ പ്രസംഗിക്കും. 

ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം തളിപ്പറമ്പിൽ വെച്ച് നടക്കും. രജിസ്ട്രേഷൻ പുരാവസ്തു രേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.കെ.ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് വനിതാ സമ്മേളനം നടക്കും.

കുലാല വിഭാഗങ്ങൾക്ക് സാങ്കേതിക കാരണം പറഞ്ഞ് 35 വർഷമായി ലഭിക്കുന്ന ഒ.ഇ.സി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ ആനുകൂല്യം പുന:സ്ഥാപിക്കാനുള്ള പ്രക്ഷോഭപരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്യും. തൊഴിൽ സംവരണം, ആർട്സ് ആൻ്റ് സയൻസ് കോഴ്സുകൾ, പ്രൊഫഷണൽ പി.ജികോഴ്സുകൾ എന്നിവയിൽ സംവരണം,

മൺപാത്രനിർമാണത്തെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തൽ, മൺപാത്ര നിർമ്മാണ കോർപ്പറേഷൻ പ്രവർത്തനസജ്ജമാക്കുക,പട്ടികജാതി പുന:ശുപാർശ തുടങ്ങിയ 21 ഇന അവകാശപത്രിക നടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെടും. പരിവർത്തിത  ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പതിറ്റാണ്ടുകളായി നൽകിവരുന്ന വിദ്യാഭ്യാസ ധനസഹായം ഈ വർഷത്തെ അടിയന്തരമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെടും.15വർഷത്തിനുശേഷമാണ്  കണ്ണൂരിൽ   കെ .എം .എസ്.എസിൻ്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്.വാർത്താസമ്മേളനത്തിൽകെ.എം. എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സംസ്ഥാന ട്രഷറർ സി.കെ.ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് വി.വി. പ്രഭാകരൻ, വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം